കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തി വെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് അടിയന്തിര തീരുമാനമെടുത്തത്.
കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തി വെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെയാണ് ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നാട്ടാന പരിപലനത്തിൽ ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ലംഘനം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നുമുള്ള ശുപാർശയോടു കൂടിയ റിപ്പോർട്ട് വനം വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് എഡിഎമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്‍റേതാണ് തീരുമാനം.