കണ്ണൂർ : കണ്ണൂർ നഗരത്തില്‍ വീണ്ടും പാതയോരം. കൈയ്യേറി സി.പി.എം സമര പന്തല്‍ ഉയരുന്നു. ഫെബ്രുവരി 25 ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപില്‍ കേരളമെന്താ ഇന്ത്യയിലല്ലെയെന്ന മുദ്രാവാക്യവുമായി നടക്കുന്ന കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെയുള്ള ഉപരോധ സമരത്തിനാണ് ദിവസങ്ങള്‍ക്ക് മുൻപേ പന്തല്‍ കെട്ടല്‍ തുടങ്ങിയത്.
ഹെഡ് പോസ്റ്റ് ഓഫിസ് മുതല്‍ ജില്ല ബാങ്ക് വരെയാണ് പന്തല്‍ പണി തുടങ്ങിയത്.
ഏകദേശം പതിനായിരത്തിലേറെപ്പേർ വിവിധ ഏരിയകളില്‍ നിന്നായി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമരത്തിൻ്റെ പ്രചരണാർത്ഥം കാല്‍നട പ്രചരണ ജാഥകള്‍നടന്നുവരികയാണ്.
കഴിഞ്ഞ തവണ ഇതിനു സമാനമായി ഹെഡ് പോസ്റ്റ് ഓഫീസ് റോഡില്‍ സമര പന്തല്‍ കെട്ടിയത് ബസ് കയറിയതിനെ തുടർന്ന് പന്തല്‍ അഴിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു.
അന്ന് റോഡ് പൂർണമായും അടച്ചു കൊണ്ടാണ് നഗരത്തില്‍ യാത്ര കുരുക്ക് തീർത്ത് കൂറ്റൻ സമര പന്തല്‍ കെട്ടിയത്. പാതയോരങ്ങള്‍ തടസപ്പെടുത്തി പൊതുയോഗങ്ങള്‍ നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നില്ല.
ഭരണ സ്വാധീനം കാരണം സി.പി.എം നേതൃത്വം കേസില്‍ നിന്നും ഒഴിവാകുകയായിരുന്നു. നിത്യേനെ നൂറുകണക്കിനാളുകള്‍ നടന്നു പോകുന്ന വഴിയാണിത്. ഇവരുടെ യാത്ര മുടക്കിയാണ് ഇക്കുറി വീണ്ടും സമര പന്തല്‍ ഉയരുന്നത്.