ഇരുപത് കോടിയും ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പിന് പിന്നാലെ ഇതാ പത്ത് കോടിയുടെ സമ്മര്‍ ബംപര്‍ എത്തി.
സമ്മർ ബമ്പറിന് ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും ലഭിക്കും.
250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും.
കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിക്കാണ് ഇത്തവണ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്.