Zygo-Ad

വേനലവധിക്കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവ് കുറയും

 

വേനലവധി മുന്നിൽകണ്ട് കുറഞ്ഞ ചെലവിൽ വിമാനയാത്രയ്ക്ക് സൗകര്യമൊരുക്കി വിമാനക്കമ്പനി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവു കുറയും.

ഇൻഡിഗോ സർവീസ് നടത്തുന്ന 6 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കാണു കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്.

കൊച്ചിയിലേക്ക് - 2700, കൊച്ചിയിൽ നിന്ന് കണ്ണൂർ -1499, ബെംഗളൂരുവിലേക്ക്-3100, ബെംഗളൂരുവിൽ നിന്ന് കണ്ണൂർ -2800, ചെന്നൈയിലേക്ക് -3400, ചെന്നൈയിൽ നിന്ന് കണ്ണൂർ 3000, മുംബൈയിലേക്ക്-5600, മുംബൈയിൽ നിന്ന് കണ്ണൂർ 4700, ഡൽഹിയിലേക്ക് -5700, ഡൽഹിയിൽ നിന്ന് കണ്ണൂർ -5000, ഹൈദരാബാദിലേക്ക്-3900, ഹൈദരാബാദിൽ നിന്ന് കണ്ണൂർ 3900 എന്നിങ്ങനെയാണു നിരക്ക്.

വേനലവധിക്കാലത്തു വിനോദയാത്രയ്ക്കായി ആളുകൾ ബുക്കിങ് തുടങ്ങിയതോടെയാണു പുതിയ ഓഫർ.


വളരെ പുതിയ വളരെ പഴയ