കണ്ണൂർ :'ആരോഗ്യം, ആനന്ദം -അകറ്റാം അർബുദം' സന്ദേശമുയർത്തിയു ള്ള അർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതകൾക്ക് പരിശോധനാകേന്ദ്രം തുറന്നു. ഗൈനക്കോളജി വിഭാഗത്തിന് സമീപത്ത് ഒരുക്കിയ കേന്ദ്രത്തിൽ വനിതാദിനമായ മാർച്ച് എട്ടുവരെ പരിശോധന നടക്കും.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീക ളെ പരിശോധനയ്ക്ക് വിധേയരാക്കി അനാവശ്യ രോഗഭീതി ഒഴിവാക്കുക, രോഗമുള്ളവരിൽ തുടക്കത്തിലേ കണ്ടെത്തി ചികിത്സി ക്കുക എന്നിവയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ ബുധനാഴ്ച പരിശോധനയ്ക്ക് വിധേയരായി. മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കോളേജിനകത്ത് വിപുലമായ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്. പൊതു അവബോധം സൃഷ്‌ടിക്കുന്ന പോസ്റ്റർ വനിതാ ജീവനക്കാർ ചേർന്ന് കോളേജിൽ പ്രദർശിപ്പിച്ചു.
ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ 30 വയസ് കഴിഞ്ഞ വനിതകൾ പരിശോധന നടത്തണ മെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭ്യർഥിച്ചു. അർബുദസ്ക്രീനിങ് പരിശോധനയോടൊപ്പം സമൂഹ ത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിപുലമായ ക്യാമ്പയിനാണ് മെഡിക്കൽ കോളേജ് നടപ്പാക്കുന്നതെന്നും പരിശോധനാ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അഭ്യർഥിച്ചു.