കണ്ണൂർ : സീഡ് സൊസൈറ്റി നടത്തിയ വ്യാപകമായ പകുതി വില തട്ടിപ്പ് കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും ലീഗല്‍ അഡ്വൈസറുമായ ലാലി വിൻസെൻ്റിന് താല്‍ക്കാലിക ആശ്വാസം.
കണ്ണൂർ ടൗണ്‍ പൊലിസ് ഇവരെ ഏഴാം പ്രതിയാക്കിയെടുത്ത കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചു അറസ്റ്റു തടഞ്ഞു.
എന്നാല്‍ ലാലി വിൻസെൻ്റിനെതിരെയുള്ള പരാതി ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. പകുതി വിലയ്ക്ക് സി.എസ്.ആർ ഫണ്ടുപയോഗിച്ചു.
ഓഫറില്‍ സ്കൂട്ടർ നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നും 60.000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പുതുതായി അഞ്ച് കേസുകള്‍ കൂടി കണ്ണൂർ സിറ്റി പൊലിസ് പരിധിയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മയ്യില്‍, വളപട്ടണം , ചക്കരക്കല്‍, പൊലിസ് സ്റ്റേഷൻ പരിധികളിലാണ് കേസെടുത്തത്. സീഡ് സൊസൈറ്റി ജില്ലാ പ്രമോട്ടറായ രാജമണിക്കെതിരെയും ചക്കരക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
സീഡ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉള്‍പ്പെടെ മറ്റു ഏഴു പേരാണ് നേരത്തെ കണ്ണൂർ ടൗണ്‍ പൊലി സെടുത്ത കേസിലെ പ്രതികള്‍. ഈ കേസിലാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെൻ്റ് മുൻകൂർ ജാമ്യം നേടിയത്.