Zygo-Ad

വളയത്തെ ആയുധ ശേഖരണം സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ



നാദാപുരം : വളയത്തിനടുത്ത് കായലോട്ട് താഴത്ത് വൻ ആയുധ ശേഖരണം പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് ഉണ്ടായത്. സ്റ്റീൽ ബോംബുകൾ പൈപ്പ് ബോംബുകൾ വടിവാളുകൾ ഉൾപ്പെടുന്ന ആയുധ ശേഖരമാണ് കണ്ടെടുക്കപ്പെട്ടത്. 

ബിഎസ്എഫ് കേന്ദ്രത്തിന് വിളിപ്പാടകലെ വെച്ച് ആയുധങ്ങൾ പിടിക്കപ്പെട്ടത് അത്യന്തം ഗൗരവമേറിയതാണ്. നാടിൻറെ സമാധാന അന്തരീക്ഷം തകർക്കുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം എം ടി കെ അധ്യക്ഷത വഹിച്ചു

ഉമർ കല്ലോളി ജെപി അബൂബക്കർ ടി എം ഹസ്സൻ അയ്യൂബ് ടി സുബൈർ സി കെ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ