കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിക്കെതിരെ വധഭീഷണി മുഴക്കിയതിന് കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ ഭക്ഷണം കൊണ്ടു വരാൻ വൈകിയതിനാണ് പള്‍സർ സുനി അക്രമം കാട്ടിയത്.
ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകർക്കുകയും ജീവനക്കാരെ തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
"ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടല്‍ ജീവനക്കാരോട് 'നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം" എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറില്‍ പറയുന്നത്.
കുറുപ്പുംപടി പൊലീസാണ് പള്‍സർ സുനിക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 296(b),351(2),324(4) എന്നീ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തെ ജയില്‍ വാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസില്‍ പെട്ടിരിക്കുന്നത്.
രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണം. സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നല്‍കി.
എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളോടെയാണ് സുനിയ്ക്ക് കോടതി ജാമ്യമേകിയിരുന്നത്.
രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടി വയ്ക്കണം. സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നല്‍കിയിരുന്നു.