Zygo-Ad

മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കും': മാര്‍ച്ച്‌ ഒന്ന് മുതല്‍ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം


തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ ഫെയർ മീറ്റർ (യാത്രാ നിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ) പ്രവർത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ സർക്കുലർ.

ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം.

മോട്ടോർ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച്‌ ഒന്നു മുതല്‍ പ്രാവർത്തികമാക്കുന്നത്.

വിദേശത്ത് ഓട്ടോറിക്ഷകളിലെ യാത്രാ വേളയില്‍ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്താല്‍ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യം ('If the fare meter is not working, journey is free') യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് റോഡ്‌ സുരക്ഷാ നിയമങ്ങളില്‍ നിർദേശമുണ്ട്".

വളരെ പുതിയ വളരെ പഴയ