ന്യൂഡൽഹി :-ഇൻ്ററാക്‌ടീവ് വോയ്‌സ് റെസ്പോൺസ് (ഐവിആർ) കോളിലൂടെയുള്ള ബാങ്കിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഐ4സി. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് ഐ4സി.
'മലയാളത്തിനായി 1 അമർത്തുക' എന്ന രീതിയിലുള്ള ഫോൺ സന്ദേശമാണ് ഐവിആർ കോൾ. ബാങ്കുകളുടെയും മറ്റും ഐവിആർ കോളിൻ്റെ മാതൃകയിലാണു തട്ടിപ്പ്. നേരിട്ട് ഒടിപിയോ പാസ്‌വേഡോ ചോദിക്കാതെ കംപ്യൂട്ടർ ജനറേറ്റഡ് ശബ്ദത്തിലൂടെ വിശ്വാസ്യത നേടിയാണു തട്ടിപ്പ് നടത്തുന്നത്. ഐവിആർ കോളുകളിൽ കീപാഡിൽ നമ്പർ അമർത്തുന്നതോടെ നമ്മുടെ ഫോണിലെത്തുന്ന മെസേജുകൾ തട്ടിപ്പുകാർക്കും ലഭിക്കും.
തട്ടിപ്പ് തിരിച്ചറിയാം: യഥാർഥ ഐവിആർ കോളിൽ ഒടിപിയോ സിവിവി കോഡോ പാസ്‌വേഡോ ചോദിക്കില്ല. ഐവിആർ കോളിൽ സംസാരിക്കുന്ന ഘട്ടമെത്തുമ്പോ 'കസ്റ്റമർ കെയർ' വ്യക്തി നിങ്ങളുടെ
വിവരങ്ങൾ ലഭിക്കാൻ തിടുക്കം കാട്ടിയാൽ തട്ടിപ്പാകാൻ സാധ്യതയുണ്ട്. പ്രതികരണം നൽകിയ ഉടൻ ഫോൺ കട്ടായാലും തട്ടിപ്പു കോൾ ആകാൻ സാധ്യതയുണ്ട്