Zygo-Ad

നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറി; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന് ദാരുണാന്ത്യം

 


പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് (36) ആണ് മരിച്ചത്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകനാണ് അന്തരിച്ച ആദര്‍ശ്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.  ലോറി ഡ്രൈവര്‍ക്കും സാരമായ പരുക്ക് ഉണ്ട്. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

ലുലുവിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു ആദർശ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകന്‍: ആര്യന്‍. സഹോദരന്‍: ഡോ. ആശിഷ്.

വളരെ പുതിയ വളരെ പഴയ