Zygo-Ad

ഹോമിയോപ്പതി ചികിത്സയ്ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ള ആരോഗ്യ മാതൃക നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കണം: ഇന്ത്യൻ ഹോമിയോപ്പതിക് അസോസിയേഷൻ


കണ്ണൂർ:  ഹോമിയോപ്പതി ചികിത്സയ്ക്ക്  പ്രാധാന്യം നല്കി കൊണ്ടുള്ള ആരോഗ്യ മാതൃക നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യൻ ഹോമിയോപ്പതിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഞായറാഴ്ച കണ്ണൂർ ശിക്ഷക് സദനിൽ നടന്നു.

മരുന്നുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം ആശങ്കാജനകമായി വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, കുട്ടികളുടെ രോഗ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യതകളെക്കുറിച്ച് പൊതുജന അവബോധം അനിവാര്യമാണെന്ന് ജില്ലാതല സമ്മേളനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. 

കുട്ടികളിലെ ആവർത്തിച്ചുള്ള അണുബാധകൾ കുറച്ച് പ്രതിരോധ ശേഷിയും ദീർഘകാലാരോഗ്യവും ഉറപ്പാക്കുന്ന ഹോമിയോപ്പതി ചികിത്സയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ആരോഗ്യ മാതൃക നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സിക്രട്ടറി ഡോ. ഹരീഷ് കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. റാഷിദ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. സുജൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. അബൂബക്കർ, ഡോ. സുനന്ദ്, ഡോ. വിജയ. എ എന്നിവർ സംസാരിച്ചു. ഡോ. റൊണാൾഡ് കെ.ജി നന്ദി പ്രകാശിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സയന്റിഫിക് സെമിനാറിൽ മംഗലാപുരം ആൽവാസ് ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. മനുഭട്ട്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സജീവ്. വി എന്നിവർ കുട്ടികളുടെ രോഗ ചികിത്സയുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. അബ്ദുൾ ഗഫൂർ.എൻ (പ്രസിഡന്റ്), ഡോ. നസീമ ടി. എം (സെക്രട്ടറി), ഡോ. രേഷ്മ കെ. പി (ട്രഷറർ), ഡോ. രാകേഷ് എം (വൈസ് പ്രസിഡന്റ്), ഡോ. റാഷിദ് അബ്ദുള്ള(വൈസ് പ്രസിഡന്റ്), ഡോ. സ്മിത ഹരീഷ് (ജോയിന്റ് സിക്രട്ടറി), ഡോ. വിജയ (ജോയിന്റ് സിക്രട്ടറി).

വളരെ പുതിയ വളരെ പഴയ