Zygo-Ad

കോഴിക്കോട് കുറ്റ്യാടിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍

 


കോഴിക്കോട്: തൊട്ടില്‍പ്പാലം കുറ്റ്യാടി പ്രദേശങ്ങളിലായി ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍.

കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരില്‍ നിന്നുമായി 139 ഗ്രാം എംഡിഎംഎ കണ്ടെത്തി.

കുറ്റ്യാടി ടൗണില്‍ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ് പിടികൂടി.

തൊട്ടില്‍പ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് അലൻ പോലീസിൻ്റെ പിടിയിലാകുന്നത്. വിലാപനയ്ക്കായി എത്തിച്ച 65 ഗ്രാമിലധികം എംഡിഎംഎ ഇയാളില്‍ നിന്ന് പോലീസ് പിടികൂടി.

പിടിച്ചെടുത്ത എംഡിഎംഎ യ്ക്ക് ഏകദേശം നാലര ലക്ഷത്തോളം രൂപ വിലവരും. ബാംഗ്ലൂരില്‍ നിന്ന് ഇരുവരും ഒരുമിച്ച്‌ ബസില്‍ ഇന്ന് രാവിലെ കുറ്റ്യാടിയില്‍ എത്തി.

തുടർന്ന് ഇവിടെ നിന്ന് രണ്ടു പേരും അവരവരുടെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ബാംഗ്ലൂരില്‍ നിന്നും വിലപ്നയ്ക്കായാണ് എംഡിഎംഎ നാട്ടില്‍ എത്തിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.

വളരെ പുതിയ വളരെ പഴയ