Zygo-Ad

വളപട്ടണത്ത് ഒഡീഷ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ശരി വച്ച്‌ ഹൈക്കോടതി


കൊച്ചി: കണ്ണൂർ വളപട്ടണത്ത് ഒഡീഷ സ്വദേശിയായ പ്ലൈവുഡ് കമ്പനി ഉടമയെ കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരി വച്ചു.

ഒഡീഷ സ്വദേശികളായ 4 പ്രതികളുടെ ശിക്ഷയാണ് ശരിവച്ചത്. തലശ്ശേലി സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. 

തൂഫാൻ പ്രധാൻ, ഗണേഷ് നായിക്, രാജേഷ് ബഹ്റ, പ്രശാന്ത് സേഥി എന്നിവർക്ക് 10 വർഷം കഠിന തടവാണ് വിചാരണക്കോടതി ശിക്ഷിച്ചത്.

വളപട്ടണത്തെ ഗ്രീൻ പ്ലൈവുഡ് കമ്പനിയിലെ കരാറുകാരൻ പ്രഭാകർ ദാസിനെയാണ് പ്രതികൾ സംഘം ചേർന്ന് വാടക വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തിയത്. 

പ്രഭാകർ ദാസിന്റെ ഭാര്യയേയും ആക്രമിച്ച പ്രതികൾ വീട്ടിൽ നിന്നു സ്വർണവും പണവും കവർന്നു. 2018 മെയ് 19ന് രാത്രിയിലായിരുന്നു സംഭവം. പ്രഭാകർ ദാസിന്റെ തൊഴിലാളിയായിരുന്നു പ്രതികളിലൊരാളായ ഗണേഷ് നായിക്.

മൊബൈൽ മോഷ്ടിച്ചതിനെ തുടർന്ന് ഗണേഷ് നായിക്കിനെ സ്ഥാപനത്തിൽ നിന്നു പുറത്താക്കി. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണം. 

കേസിലെ രണ്ടാം പ്രതി ബോലിയ ഹൂരി ഒളിവിലാണ്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികളിൽ മൂന്നു പേർക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന വാദം കോടതി തള്ളി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അലക്സ് എം. തോമ്പ്ര ഹാജരായി.

വളരെ പുതിയ വളരെ പഴയ