തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി.
പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ഭീഷണി സംബന്ധിച്ച സന്ദേശം വന്നത്. ഇതിന് പിന്നാലെ രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
ബുധനാഴ്ച (ഇന്ന്) വൈകിട്ട് അഞ്ച് മണിയോടെയാണ് സന്ദേശം ലഭിച്ചത്. തെലങ്കാനയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു.
സന്ദേശം അയച്ച ആളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകും.