മലപ്പുറത്ത് കാട്ടാന ആക്രമണം;4 പേർ ഓടി രക്ഷപ്പെട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

 ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ