കോട്ടയം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹനാപകടത്തിൽ മരിച്ചു. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ-നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടവും മരണവും. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോയി വരുമ്പോഴാണ് ജിജോമോൻ ജിൻസന്റെ ബൈക്കിൽ വാൻ ഇടിച്ചത്. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ജിജോമോന്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരിമാർ: ദിയ, ജീന
