തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിനം പൂർത്തിയാകുമ്പോൾ 333 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്.
328 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാടിച്ച് തൃശ്ശൂരും കോഴിക്കോടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 326 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നാലെയുണ്ട്.
എറണാകുളം- 310, തിരുവനന്തപുരം- 309, കൊല്ലം- 307, ആലപ്പുഴ- 307, മലപ്പുറം- 307, കോട്ടയം- 294, കാസര്‍കോട്- 286, വയനാട്- 285, പത്തനംതിട്ട- 277, ഇടുക്കി- 256 എന്നിങ്ങനെയാണ് പോയിന്റ് നിലകള്‍.