ഞെട്ടിക്കുന്ന തട്ടിപ്പ്, യുപിഐ പിന്‍ അടിച്ചാല്‍ പണം പോകും: എന്താണ് ജംപ്‌ഡ് ഡെപോസിറ്റ് ?

 


യുപിഐയിലൂടെ ഇടപാടുകള്‍ നടത്തുന്നവരാണോ ? എങ്കില്‍ ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടി വരും.

'ജംപ്‌ഡ് ഡെപ്പോസിറ്റ്' എന്ന പേരിലാണ് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. അക്കൗണ്ടില്‍ ഒരു തുക വന്നു എന്നുള്ള സന്ദേശം ആണ് ആദ്യം വരിക. ആയിരം രൂപ മുതല്‍ 5000 രൂപ വരെയുള്ള തുക എത്തി എന്നുള്ള മെസ്സേജ് ആയിരിക്കും കാണുക.

അപ്രതീക്ഷിതമായി ഒരു തുക വരുമ്പോള്‍ സ്വാഭാവികമായും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാൻ യുപിഐ അക്കൗണ്ടിൻ്റെ പിന്‍ എൻ്റർ ചെയ്ത് യുപിഐ ആപ്പില്‍ പ്രവേശിക്കും. അതേ സമയം തന്നെ അക്കൗണ്ട് മുഴുവന്‍ കാലി ആക്കുന്നതിന് തട്ടിപ്പുകാര്‍ക്ക് സാധിക്കും.

കാരണം പിന്‍ നമ്പര്‍ അടിക്കുക വഴി തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷക്കുള്ള അനുമതി ആയിരിക്കും അകൗണ്ട് ഉടമ നല്‍കുന്നത്. ഇതോടെ അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ കൈക്കലാക്കും.

അപ്രതീക്ഷിതമായി ഒരു തുക അക്കൗണ്ടില്‍ എത്തി എന്ന് സന്ദേശം ലഭിക്കുകയാണെങ്കില്‍ അടുത്ത മുപ്പത് മിനിറ്റ് അക്കൗണ്ട് പരിശോധിക്കാതിരിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.

സംശയം തോന്നുക ആണെങ്കില്‍ തെറ്റായ പിന്‍ നമ്പര്‍ അടിച്ച് ഇടപാട് ക്യാന്‍സല്‍ ചെയ്യാം. എപ്പോഴും ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് പരിശോധിക്കുകയും ദുരൂഹമായ ആളുകള്‍ക്കും വ്യക്തികള്‍ക്കും ഇടപാടുകള്‍ക്കും പിന്‍ നമ്പറോ ഒടിപിയോ നല്‍കാതിരിക്കുകയും ചെയ്യുക.

ഏതെങ്കിലും തരത്തില്‍ അപ്രതീക്ഷിതമായി അക്കൗണ്ടില്‍ തുക എത്തുക ആണെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കാര്യം പരിശോധിക്കുക.

വളരെ പുതിയ വളരെ പഴയ