ലൈംഗികാധിക്ഷേപം :ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ


നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് അൽപ്പം മുൻപ് കൊച്ചി ഡിസിപി വ്യക്തമാക്കിയിരുന്നു. നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കും.കൊച്ചി ഡിസിപി അശ്വതി ജിജിയാണ് ഇക്കാര്യം അറിയിച്ചത്

വളരെ പുതിയ വളരെ പഴയ