കൂത്തുപറമ്പ് :കണ്ണവം നഗറിൽ ഒരാഴ്ച മുമ്പ് കാണാതായ എൻ സിന്ധു (40)വി നെ കണ്ടെത്തുന്നതിനുള്ള നട പടികൾ ഊർജിതമാക്കാൻ ഏകോപനസമിതി യോഗത്തിൽ തീരുമാനം. വെങ്ങളത്ത് ചേർന്ന യോഗത്തിൽ പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ വി ഷിനിജ അധ്യക്ഷയായി. കണ്ണവം സിഐ കെ വി ഉമേഷ്, ഫോറസ്റ്റ് ഓഫീ സർ കെ ജിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. പൊലീ സ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ച് തിരച്ചിൽ ഊർജിത മാക്കാൻ യോഗം തീരുമാനിച്ചു.
ഡിസംബർ 31നാണ് കാ ട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണവം വനമേഖലയിലെ 15 കിലോമീറ്ററോളം പരിധിയിൽ തിരച്ചിൽ നടത്തി. ഉൾക്കാടുകൾ, ജലാശയങ്ങൾ, കിണറുകൾ തുടങ്ങിയ മേഖലകളിലും നാട്ടുകാരുടെയും പൊലീസിന്റെയും സഹകരണത്തോടെ തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.