കണ്ണൂർ :കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെഷൻ.
അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഈ മാസം എട്ടാം തിയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയായിരുന്നു ഭവത് മാനവ്.
ഈ മാസം എട്ടിന് സ്‌കൂളിലേക്ക് ഭവതിന്റെ അമ്മയെ അധ്യാപകർ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകരിൽ നിന്ന് ക്രൂര പീഡനമുണ്ടായെന്ന് ഭവതിൻ്റെ അമ്മ ആരോപിക്കുന്നത്.
കുട്ടിക്ക് അടിയുടെ കുറവാണെന്നും നിങ്ങളുടെ മുന്നിലിട്ട് ഭവതിനെ അടിച്ച് ചവിട്ടിക്കൂട്ടണമെന്നും അധ്യാപകർ പറഞ്ഞതായാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.