വന്യജീവി സങ്കേതങ്ങളിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം

 


ഇരിട്ടി :ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ കാട്ടു തീ പ്രതിരോധപ്രവൃത്തികൾക്ക് തുടക്കം. തീപടരുന്നത് തടയാൻ വനാതിർത്തികളിൽ കാടുതെളിച്ച് ഫയർബ്രേക്ക് നിർമാണമാണ് ആരംഭിച്ചത്. പുൽമേടുകളിൽ തീ പടർന്നാൽ കാറ്റിൽ ആളിക്കത്തുന്നത് തടയാൻ ബയോമാസ് നീക്കം ചെയ്യാൻ ആരംഭിച്ചു. പുൽമേടുകളിൽ തീപിടിത്തം

തടയാൻ ഇത്തരം മേഖലകളിലെ ചപ്പുചവറുകൾ കത്തിച്ച് അപകട ഭീതി ഒഴിവാക്കുന്നുമുണ്ട്. മഴ പെയ്യുന്നതോടെ ഇത്തരം മേഖലകളിൽ തീറ്റക്കാവശ്യമായ പുൽമേടുകൾ വളർന്നുവരാൻ കൂടിയാണ് മുൻകരുതലെന്ന് അധികൃതർ അറിയിച്ചു. വന്യജീവി സങ്കേതങ്ങളിലെ കുളങ്ങൾ നവീകരിച്ചും നീർത്തടങ്ങളിൽ താൽകാലിക തടയണകൾ നിർമിച്ചും വന്യജീവികൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ