Zygo-Ad

ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിച്ചു; ടോയ്‌ലറ്റില്‍ നക്കിച്ചു';15കാരൻ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് അമ്മ

 


തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം.

കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കുട്ടി സ്കൂള്‍ ബസില്‍വെച്ച്‌ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിറത്തിൻ്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവർക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്ബനം സ്വദേശി മിഹിർ അഹമ്മദ്‌ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ