ആക്രി കടയില്‍ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി

 

എറണാകുളം:എറണാകുളം ചെമ്പു മുക്കിന് സമീപം ആക്രിക്കടയില്‍ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി. പ്രദേശത്ത് വലിയ രീതിയില്‍ പുകയും തീയും ഉയരുകയായിരുന്നു. ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലെ ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൂട്ടിയിട്ട സ്ഥലത്താണ് തീ പിടിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് തീ പിടിത്തം ഉണ്ടായത്.

കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പടെ സ്ഥലത്തെത്തി. മേരി മാതാ സ്കൂള്‍ ഉള്‍പ്പടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. വലിയ രീതിയില്‍ തീ ആളിപടരുകയാണുണ്ടായത്.
വളരെ പുതിയ വളരെ പഴയ