കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കണ്ണപുരം സ്വദേശികളാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് അപകടം. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടു പേരും മരിച്ചു.
ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.