പേരാമ്പ്ര : ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം ഗുഹ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇന്ന് നടന്ന പരിശോധനയില്‍ 3-ാമത്തെ ചെങ്കല്‍ അറയും കണ്ടെത്താന്‍ കഴിഞ്ഞു.
വീടിന് വേണ്ടി ശൗചാലയത്തിനായി കുഴിയെടുക്കുമ്പോഴാണ് ആദ്യം കരിങ്കല്‍ പാളി കണ്ടെത്. എന്താണെന്നറിയാന്‍ പാളി നീക്കിയപ്പോള്‍ ഗുഹയുടെ മുന്‍ ഭാഗത്തായി ഒരു മണ്‍കലം കാണുകയും ഉടമ പണി നിര്‍ത്തുകയുമായിരുന്നു.
നാട്ടുകാര്‍ പുരാവസ്തു വിഭാഗത്തെ അറിയിച്ചു. കോഴിക്കോട് നിന്നും പുരാവസ്തു വിഭാഗം എത്തുകയും ഗുഹ പരിശോധിക്കുകയും ചെയ്തു. ഗുഹയുടെ ഉള്ളിലായി കുറേ മണ്‍കലങ്ങള്‍ കാണാന്‍ സാധിച്ചു.
തുടര്‍ന്ന് ഇന്ന് നടന്ന മണ്ണ് നീക്കിയുള്ള പരിശോധനയിലാണ് മൂന്നാമത്തെ ചെങ്കല്‍ അറ കണ്ടെത്തിയത്.
മഹാ ശിലായുഗത്തിലെ ചെങ്കല്‍ ഗുഹയാണെന്ന് പറയുന്നു. ചെങ്കല്ലു കൊണ്ടുള്ള ഗുഹയുടെ മുന്‍വശം കൊത്തു പണികളും ചെയ്തിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പരിശോധന നടന്നു വരികയാണ്. ഗുഹ കാണാന്‍ നിരവധി പേര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.