കണ്ണൂർ:സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എളയാവൂർ സി.എച്ച് എമ്മിലെ കുട്ടികള്‍ മിന്നും വിജയം കരസ്ഥമാക്കി.
കണ്ണൂർ ഡി.ഡി.ഇ അനുവദിച്ച അപ്പീലുമായാണ് ടീം മത്സരത്തിന് പങ്കെടുക്കാനെത്തിയത്. വീറും വാശിയുമേറിയ മത്സരത്തില്‍ 18 ടീമാണ് പങ്കെടുത്തത്. മറ്റു ടീമുകളെ പിന്നിലാക്കിയാണ് ഡി.എച്ച്.എം ഒന്നാം സ്ഥാനം നേടിയെടുത്തത്.
പതിനേഴാം തവണയാണ് സ്കൂള്‍ കോല്‍ക്കളിയില്‍ പങ്കെടുക്കുന്നത്. ഇത്തവണ ഹാട്രിക്ക് വിജയമാണ് കോല്‍ക്കളിയില്‍ നേടിയത്. കഴിഞ്ഞ വർഷം കൊല്ലത്ത് വെച്ചു നടന്ന മത്സരത്തിലും അപ്പീലുമായി വന്ന് ഒന്നാം സ്ഥാനം നേടിയ ചരിത്രവുമുണ്ട്. മഹറൂഫ് കോട്ടക്കലിൻ്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ പരിശീലനം നേടിയത്.
തനത് ശൈലിയില്‍ കോലിൻ്റെ താളവും മെയ് വയക്കവും ഒത്തുച്ചേർന്ന് കളിച്ച ടീമില്‍ സെനില്‍ കെ., മിസ്ഹബ്, മുഹമ്മദ് ഷെസിൻ എ.പി,ഫർസീൻ അഹമ്മദ്, ഹാറൂണ്‍ ഫാസില്‍, മുഹമ്മദ് സമൻ, സായിദ് മുഹമ്മദ്, മുഹമ്മദ് സഹ്റാൻ, മുഹമ്മദ് അലൂഫ് , നെഹ്‌യാൻ, മുഹമ്മദ് ഷെസിൻ പി , മുഹമ്മദ് ജുനൈദ് എന്നിവരാണ് അംഗങ്ങള്‍.