ദേശീയ പാതയില്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ അപകടം. കോട്ടയം സ്വദേശികളായ സുഹൃത്തുക്കള്‍ക്കു ദാരുണാന്ത്യം. യുവതി മരിച്ചത് ചികിത്സയിലിരിക്കെ

 


ചങ്ങനാശേരി: പാലാക്കാട് ദേശീയ പാത ചുവട്ട് പാടത്തിനു സമീപം ലോറിക്കു പുറകില്‍ ബൈക്കിടിച്ചു കോട്ടയം സ്വദേശികളായ സുഹൃത്തുകള്‍ മരിച്ചു.

പാമ്പാടി പൂരപ്ര പുളിയുറുമ്പില്‍ വീട്ടില്‍ സജിയുടെ മകന്‍ സനല്‍ (25), ഒപ്പം സഞ്ചരിച്ച കോട്ടയം ചങ്ങനാശേരി പെരുമ്പനച്ചി വെള്ളിപറമ്പില്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകള്‍ ഇവിയോണ്‍(25) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടി വടക്കഞ്ചേരിമണ്ണുത്തി ദേശീയ പാത ചുവട്ട് പാടത്തിനു സമീപമാണ് അപകടം സംഭവിച്ചത്.

ബംഗ്ലൂരില്‍ വീഡിയോ എഡിറ്ററായ സനല്‍ സുഹൃത്ത് ഇവിയോണുമൊത്ത് ബംഗ്ലൂരുവിലേക്കു പോകുന്നതിനിടെയാണ് അപകടം. 

മുന്നില്‍ പോവുകയായിരുന്ന ലോറി പെട്ടെന്നു നിര്‍ത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ബൈക്കു ലോറിക്കു പുറകില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനല്‍ മരിച്ചിരുന്നു. 

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12.30 ഓടു കൂടി ഇവിയോണും മരിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു. സനലിന്റെ അമ്മ: ഷൈല. സഹോദരങ്ങള്‍: സംഗീത, സനു.

വളരെ പുതിയ വളരെ പഴയ