തിരുവനന്തപുരത്ത് അവിവാഹിതയുടെ പ്രസവം: ദുരൂഹ സാഹചര‍്യത്തില്‍ നവജാത ശിശു മരിച്ച നിലയില്‍; കേസെടുത്ത് പൊലീസ്


തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹ സാഹചര‍്യത്തില്‍ നവജാത ശിശു മരിച്ച നിലയില്‍. ബ‍്യൂട്ടി പാർലർ ജീവനക്കാരിയും കർണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

അവിവാഹിതയായ ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. ‌

സുഖമില്ലാത്തതിനാല്‍ വെള്ളിയാഴ്ച ജോലിക്ക് നില്‍കാതെ മടങ്ങിയിരുന്നു. തുടർന്ന് സഹപ്രവർത്തകർ റൂമിലെത്തിയപ്പോള്‍ രക്തം വാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്മയേയും കുഞ്ഞിനെയും എസ്‌ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ