സപ്ലൈകോ അരി അടക്കമുള്ള സബ്‌സിഡി സാധനങ്ങൾക്കാണ് വില കുത്തനെ കൂട്ടിയത്. അരി, പച്ചരി, വെളിച്ചെണ്ണ, വൻപയർ എന്നീ സബ്സിഡി സാധനങ്ങൾക്കാണ് വില കൂട്ടിയത്.വെളിച്ചെണ്ണ ലിറ്ററിന് 20 രൂപ കൂടി. ജയ അരിക്ക് നാല് രൂപയും പച്ചരിക്ക് മൂന്ന് രൂപയാണ് കൂട്ടിയത്. വൻപയറിനും നാല് രൂപയാണ് കൂട്ടിയത്. ജയ അരിക്ക് മുൻപ് കിലോയ്ക്ക് 29 രൂപയായിരുന്നു. അതാണ് 33 രൂപയായത്. 26 രൂപയുണ്ടായിരുന്ന പച്ചരിക്ക് 29 രൂപയായി. കിലോയ്ക്ക് 75രൂപയുണ്ടായിരുന്ന വൻപയർ ഇനി വാങ്ങുമ്പോൾ 79 രൂപ നൽകണം
