ട്രെയിനിൽ കയറുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നു

 


തലശേരി .ട്രെയിനിൽ കയറുന്നതിനിടെയാത്രക്കാരിയുടെ സ്വർണ്ണവും പണവുമടങ്ങിയ ബേഗ് മോഷണം പോയി. കാങ്കോൽ കരിങ്കുഴിയിലെ വടക്കേ നാലുപുരപ്പാട്ടിൽ ഹൗസിൽ എ.പ്രസന്നയുടെ ആഭരണങ്ങളാണ് മോഷണം പോയത്.ഇക്കഴിഞ്ഞ എട്ടാം തീയതി തലശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ കയറുന്നതിനിടെയാണ് സൈഡ് ബാഗിലെ പേഴ്സിൽ സൂക്ഷിച്ച ഒരു പവൻ്റെ മാലയും ഒരു ജോടി കമ്മലും 500 രൂപയുമടങ്ങിയ പേഴ്സ് മോഷണം പോയത്. ഒരു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത തലശേരി പോലീസ് അന്വേഷണം തുടങ്ങി

വളരെ പുതിയ വളരെ പഴയ