തിരുവനന്തപുരം: അഞ്ച് മിനിറ്റില്‍ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ നിന്ന് പാഴ്‌സൽ അയക്കുമ്പോള്‍ ടിക്കറ്റ് എടുക്കണം എന്ന നിബന്ധനയില്‍ ഭേദഗതി വരുത്തി ദക്ഷിണ റെയില്‍വേ.
ഇനി മുതല്‍ ഒരു ടിക്കറ്റിന് 300 കിലോ വരെ തൂക്കമുള്ള പാഴ്‌സലേ അയക്കാനാകൂ. തൂക്കം കൂടുന്നത് അനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം.
അതായത് 1000 കിലോയ്ക്ക് ഇനി മുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടി വരും. തിങ്കളാഴ്ച മുതൽ ഈ നിബന്ധന നിലവില്‍ വരും.