Zygo-Ad

പി.വി. അൻവറിനെതിരെ നിയമ നടപടി: പി. ശശി


കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച പി.വി അൻവർ എം.എല്‍.എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. 

നവീനുമായി ബന്ധപ്പെടുത്തി അൻവർ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണ്. നവീൻ ബാബുവുമായി എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. അപമാനകരമായ നുണ പ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം.

വളരെ പുതിയ വളരെ പഴയ