കാർഷിക വകുപ്പ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എന്നിവ ചേർന്ന് പാട്യം പഞ്ചായത്തിലെ ഓട്ടച്ചിമാക്കൂൽ ശാരദാസിനടുത്ത് സ്ഥാപിച്ച മൊബൈൽ വെൻഡിങ് കാർട്ട് പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പാട്യം കൃഷിഭവന്റെ പരിധിയിലുള്ള കർഷകരുടെ നാടൻ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് വിഷാംശമില്ലാത്ത പഴം പച്ചക്കറികൾ എന്നിവ ലഭ്യമാക്കുന്നതിനും കൃഷിഭവൻ പരിധിയിലേ കർഷകരുടെ ഉൽപ്പന്നങ്ങൾ ന്യായ വിലയിൽ വിപണനം നടത്താനും അവസരമുണ്ട്.
വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ സ്വജാത അധ്യക്ഷയായി ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി വി ജീശേഷ് പദ്ധതി വിശദീകരിചു.വിനോദ് ആദ്യവിൽപ്പന നടത്തി വി രതി, കൃഷി ഓഫീസർ ജോർജ് ജെയിംസ്, അനു ഗോപി നാഥ്. എ അഞ്ജന എന്നിവർ സംസാരിച്ചു