കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധിക‍ൃതര്‍


കണ്ണൂർ: ജില്ലയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന തലശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രക്തസാമ്പിള്‍ കഴിഞ്ഞ ദിവസം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധിക‍ൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ജില്ലയില്‍ എം പോക്സ് സ്ഥിരീകരിച്ചിരുന്നു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗലക്ഷണത്തോടെ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‌ജില്ലയില്‍ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പനി, നടുവേദന, തലവേദന, ക്ഷീണം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

യുഎഇയില്‍ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിത്തുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ