സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു

 


ഷൊർണൂര്‍: സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്.

മീന ഗണേഷിന്‍റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. രണ്ട് വർഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്.

വളരെ പുതിയ വളരെ പഴയ