കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി: പോലീസ് കേസെടുത്തു

 


കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലെ ശുചിമുറിയുടെ സ്ലാബിനടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കുമ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്.

എങ്ങനെയാണ് ഫോണ്‍ അവിടെ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ, കാഞ്ഞിരമറ്റം, പൂതനകുന്നേല്‍ വീട്ടില്‍ ശംബു (24), തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയില്‍ വിനയരാജ് (25) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

ദിവസങ്ങളായി ജയിലിലെ ബ്ലോക്കുകളിൽ നിരന്തരം പോലീസ് റെയ്ഡ് നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

വളരെ പുതിയ വളരെ പഴയ