Zygo-Ad

ഡിജിറ്റല്‍ കോടതി മാറ്റുന്നതിനെതിരെ 12 ന് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ച്‌ കലക്ടറേറ്റ് ധര്‍ണ നടത്തും


കണ്ണൂർ:സംസ്ഥാന സർക്കാർ കണ്ണൂരിലെ പൊതു സമൂഹത്തോട് കാട്ടുന്ന കുറ്റകരമായ അവഗണനക്കും അനാസ്ഥക്കുമെതിരെ കണ്ണൂരിലെ അഭിഭാഷകർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഡിസംബർ 12 ന് കോടതി നടപടികള്‍ ബഹിഷ്കരിച്ച്‌ കലക്‌ട്രറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് കണ്ണൂർ ബാർ അസോസിയേഷൻ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

117 കൊല്ലമായി ഒരു ജില്ലാ കോടതി ഇല്ലാത്ത കണ്ണൂരില്‍ ഒരു ജില്ലാ കോടതി അനുവദിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ കണ്ണൂരില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ട്രാക്ക് കോടതി ഡിജിറ്റല്‍ / എം എസി ടി കോടതിയായി മാറ്റുന്നതിന് കേരള ഹൈക്കോടതി ഉത്തരവായത്. ആ തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് തലശ്ശേരിയിലേക്ക് ഈ കോടതി മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവായിരിക്കുകയാണ്. 

എല്ലാ കോടതികളും തലശ്ശേരിയില്‍ മാത്രം സ്ഥാപിക്കുന്നതിന് പിന്നില്‍ സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരുവി ഭാഗമാണ് കഴിഞ്ഞ കാലത്തെല്ലാം പ്രവർത്തിച്ചു കൊണ്ടിരുന്നത്.ആ വിഭാഗം ഇപ്പോഴും സജീവമാണെന്നാണ് ഡിജിറ്റല്‍ കോടതി മാറ്റത്തിലൂടെ തെളിയുന്ന നെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വാർത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ, സെക്രട്ടറി അഡ്വ: ജി വി പങ്കജാക്ഷൻ, വൈ: പ്രസിഡണ്ട് അഡ്വ: ബാബുരാജ് കൊലാരത്ത്, മുൻ പ്രസിഡണ്ട് മാരായ അഡ്വ: ഇ പി ഹംസക്കുട്ടി, അഡ്വ: പി പി വേണു എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ