Zygo-Ad

കണ്ണൂരിലെ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണ്ണം: ജില്ലയിലൊരിടത്തും ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല

 


കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂർണ്ണം. ജില്ലയില്‍ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് കാട്ടിയാണ് പണിമുടക്ക് നടത്തിയത്.

ഇതിൻ്റെ ഭാഗമായി കണ്ണൂരില്‍ ഒരിടത്തും സ്വകാര്യ ബസുകള്‍ ഓടിയില്ല. അതേസമയം, കെ എസ് ആർ ടി സി അധിക സർവ്വീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.

അന്യായമായി ഫോട്ടോയെടുത്ത് പിഴ ചുമത്തുന്നത് അവസാനിപ്പിക്കാതെ പക്ഷം ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ ജനറല്‍ കണ്‍വീനർ രാജ്‌കുമാർ കരുവാരത്ത് അറിയിച്ചത്.

വളരെ പുതിയ വളരെ പഴയ