മലക്കപ്പാറ-കുട്ടനാട്: വിനോദസഞ്ചാരികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കണ്ണൂർ കെഎസ്ആർടിസി മലക്കപ്പാറ ടൂർ പാക്കേജ് ആരംഭിക്കുന്നു. ഡിസംബർ ആറിന് രാത്രി എട്ട് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരുന്നു. അവിടെ റൂമിൽ ഫ്രഷ്അപ് ആയി ബ്രേക്ക് ഫാസ്റ്റും കഴിച്ചു കയർ മ്യൂസിയം സന്ദർശിക്കുന്നു. അതിനു ശേഷം 11 മണിക്ക് വേഗ ബോട്ടിന്റെ എസി ബർത്തിൽ അഞ്ച് മണിക്കൂർ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. വൈകുന്നേരം ആലപ്പുഴ ബീച്ചും സന്ദർശിച്ചു ആലപ്പുഴയിൽ താമസം. രണ്ടാമത്തെ ദിവസം രാവിലെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യ വിസ്മയം ആസ്വദിച്ച് മലക്കപ്പാറ വനത്തിലൂടെയുള്ള ജംഗിൾ സവാരിയും കഴിഞ്ഞ് വൈകുന്നേരം കണ്ണൂരിലേക്ക് മടങ്ങുന്നു. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്
ഗവി-കുമളി-രാമക്കൽ മേട്: ഡിസംബർ ആറ്, 20 തീയതികളിൽ വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് ഒമ്പത്, 23 തീയതികളിൽ രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന പാക്കേജിൽ ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്. ഒന്നാമത്തെ ദിവസം ഗവിയും രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവയും സന്ദർശിക്കുന്നു.
മൂകാംബിക-കുടജാദ്രി: ഡിസംബർ ആറ്, 20 തീയതികളിൽ രാത്രി എട്ട് മണിക്ക് പുറപ്പെട്ട് പുലർച്ചെ രാവിലെ നാല് മണിക്ക് കൊല്ലൂർ എത്തിച്ചേർന്നു ഹോട്ടലിൽ ഫ്രഷ്അപ് ആയതിനു ശേഷം മൂകാംബിക ക്ഷേത്ര ദർശനം നടത്തുന്നു, അതിനു ശേഷം 7.30 നു കുടജാദ്രിയിലേക്ക് ജീപ്പിൽ പുറപ്പെട്ട് ഒരു മണിയോടെ വീണ്ടും ക്ഷേത്രത്തിൽ ഉച്ച പൂജയ്ക്കായി തിരിച്ചെത്തുന്നു. അതിനു ശേഷം മുറിയിൽ വിശ്രമിച്ചതിനു ശേഷം വൈകുന്നേരം വീണ്ടും ദീപാരാധനയ്ക്കായി ക്ഷേത്രത്തിൽ പോവുന്നു. ഒരു ദിവസം മുഴുവൻ മൂകാംബികയിൽ എന്നുള്ളതാണ് ഈ പാക്കേജിന്റെ പ്രതേകത. കൂടാതെ രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളും ദർശിക്കുന്നു.
വാഗമൺ-ചതുരംഗപാറ: ഡിസംബർ 13, 24 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒരു ദിവസം വാഗമണിലെ അഡ്വഞ്ചർ പാർക്ക്, മോട്ടാകുന്നുകൾ, പൈൻ വാലി ഫോറെസ്റ്റ് എന്നിവയും രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപാറയിലെ ഇടങ്ങളും സന്ദർശിക്കുന്നു.
വയനാട്: ഡിസംബർ 08,22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിക്കുന്നു.
വൈതൽമല: ഡിസംബർ 08,22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിക്കുന്നു.
റാണിപുരം: ഡിസംബർ 15 നു പുറപ്പെടുന്ന പാക്കേജിൽ റാണിപുരം ഹിൽസ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച് ആൻഡ് പാർക്ക് എന്നിവ സന്ദർശിക്കുന്നു.
കോഴിക്കോട്: ഡിസംബർ 15,29 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ജനകിക്കാട്, മീൻ തുള്ളിപ്പാറ, പെരുവണ്ണമുഴി ഡാം, കരിയാത്തുംപാറ, തോണികടവ് ടവർ എന്നിവ സന്ദർശിക്കുന്നു: അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9497007857, 9895859721, 8089463675