സുപ്രീംകോടതിയിൽ തീപ്പിടുത്തം ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


ദില്ലി :സുപ്രീം കോടതി സമുച്ചയത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായ ഉടനെ തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. 

ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. 

നേരിയ തീപിടിത്തമാണ് ഉണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പുക പടലം ഉയർന്നു. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തി വെച്ചു.

വളരെ പുതിയ വളരെ പഴയ