കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണി 23 മുതൽ


കണ്ണൂർ: കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര വിപണി 23-ന് തുടങ്ങും.

കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 കേന്ദ്രങ്ങളിലാണ് വിപണികൾ സജ്ജമാക്കുക.

അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ പതിമൂന്ന് ഇനങ്ങൾക്ക് സബ്‌സിഡി ഉണ്ടാവും.

സബ്‌സിഡി ഇല്ലാത്ത ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി തുടങ്ങിയവ വിപണി വിലയേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും.

ക്രിസ്മസ് പുതുവത്സര കേക്കും ത്രിവേണി നോട്ട് ബുക്കുകളും വിപണിയിൽ ഉണ്ടാകും. ജില്ലാ വിപണിയിൽ ഒരു ദിവസം 300 കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് വഴി സബ്‌സിഡി സാധനങ്ങൾ നൽകുക.

ത്രിവേണി സൂപ്പർ മാർക്കറ്റ് വഴി 75 കുടുംബങ്ങൾക്കും സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യും. ടോക്കൺ വഴിയാണ് വിതരണം ക്രമീകരിക്കുക.

കണ്ണൂർ പോലീസ് ക്ലബിലെ ജിമ്മി ജോർജ് ഹാളിലാണ് കണ്ണൂർ ജില്ല വിപണി. ജനുവരി ഒന്ന് വരെയാണ് വിപണികൾ പ്രവർത്തിക്കുക.

വളരെ പുതിയ വളരെ പഴയ