കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരണപ്പെട്ടു. കണ്ണൂർ നാറാത്ത് സ്വദേശി പി. കാസിമാണ് മരിച്ചത്.
കണ്ണൂർ - എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.