കണ്ണൂരില്‍ ഉളിക്കലില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം: ഐസ്ക്രീം ബോംബുകള്‍ പിടികൂടി; ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നയാള്‍ അറസ്റ്റില്‍


ഉളിക്കല്‍ (കണ്ണൂർ): ഉളിക്കലില്‍ വീടിന്റെ ടെറസില്‍ സ്‌ഫോടനം. പരിക്കളത്തെ കക്കുവ പറമ്പില്‍ ഗിരീഷിന്റെ ടെറസിലായിരുന്നു സ്‌ഫോടനം. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേർന്നയാളുടെ വീട്ടിന്റെ ടെറസില്‍ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകള്‍ പിടികൂടി.


ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവൻ ഗിരീഷി(37)ന്റെ വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാവിലെ പ്രദേശത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപം മറ്റൊരു ഒഴിഞ്ഞ പാത്രം കിടക്കുന്നുണ്ട്. അതില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു. 

ഇന്നു രാവിലെയാണു സംഭവം. സംഭവത്തില്‍ ആർക്കും പരിക്കില്ല. വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെറസിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്. വീടിനു മുകളില്‍ ബോംബ് നിർമിക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായതെന്നും സൂചനയുണ്ട്.

ആർ.എസ്.എസ് മുൻ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേർന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാർട്ടി പതാക കൈമാറി സ്വീകരിച്ചത്.

വളരെ പുതിയ വളരെ പഴയ