കണ്ണൂരില്‍ ചിട്ടി സ്ഥാപനത്തില്‍ കോടികളുടെ ക്രമക്കേട് നടത്തിയ മാനേജര്‍ക്കെതിരെ കേസെടുത്തു


കണ്ണൂർ : ചിട്ടി സ്ഥാപനത്തില്‍ കോടികളുടെ ക്രമക്കേട് നടത്തിയ മാനേജർക്കെതിരെ കേസെടുത്തു. 20 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയ ഗോകുലം ചിറ്റ് ആന്റ് ഫൈനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ അസി.ജനറല്‍ മാനേജറായി ജോലി ചെയ്ത മൗവഞ്ചേരിയിലെ സി ഒ വിനോദിനെതിരെയാണ് സ്ഥാപനത്തിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ ജില്ലാ റൂറല്‍പൊലീസ് മേധാവിക്ക് അയച്ച പരാതിയെ ഇരിട്ടി പൊലിസ് കേസെടുത്തത്.

സ്ഥാപനം നടത്തിവരുന്ന ചിട്ടികളില്‍ ജാമ്യമായി വെക്കുന്ന ഭൂമിയുടെ വിലയില്‍ കൃത്രിമം കാണിച്ചാണ് കോടികളുടെ ക്രമക്കേട് നടത്തിയത്. ഭൂമിയുടെ അടിസ്ഥാന വിലയുടെ പത്തും ഇരുപതും ഇരട്ടി വില കാണിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്.

ആരോപണ വിധേയനായ മുൻ അസി. ജനറല്‍ മാനേജർ 2015 മുതല്‍ 2024 ജനുവരി 12 വരെ ചിട്ടി സ്ഥാപനത്തിന്റെ കണ്ണൂർ മേഖലാ ഓഫീസിലും തുടർന്ന് ഒരു മാസത്തോളം ഇരിട്ടി മേഖലാ ഓഫീസിലും ജോലി ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ