പഴയങ്ങാടിയില്‍ ഇലക്‌ട്രോണിക് സിഗിരറ്റുകള്‍ പിടികൂടി ; രണ്ടു പേര്‍ അറസ്റ്റില്‍

 


പഴയങ്ങാടി : ഇലക്‌ട്രോണിക്‌സ് സിഗിരറ്റുമായി രണ്ടുപേരെ പഴയങ്ങാടി പൊലീസ് പിടികൂടി. ഏഴോം പുല്ലാഞ്ഞിടയിലെ ആയിഷാ മന്‍സിലില്‍ മുഹമ്മദ് ഇഖ്ബാലി(52) നെയാണ് മൂന്ന് സിഗരറ്റുമായി എസ്.ഐ കെ.സുഹൈലിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മാട്ടൂല്‍ നോര്‍ത്തിലെ മാടായി പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ചക്കാലക്കല്‍ വീട്ടില്‍ സി.മുഹമ്മദ് അനസ്(30)നെയും പിടി കൂടി. 

ഇഖ്ബാലില്‍ നിന്ന് മൂന്നും അനസില്‍ നിന്ന് അഞ്ചും സിഗിരറ്റുകളാണ് പിടിച്ചെടുത്തത്. ഒന്നിന് 1000 രൂപയിലേറെ വില വരുന്നതാണ് ഈ ഇലക്‌ട്രോണിക്‌സ് സിഗിരറ്റെന്ന് പൊലിസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ