പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു


ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ മരിച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട കൂ​ട​ൽ മു​റി​ഞ്ഞ​ക​ല്ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിലാണ് കാ​ർ യാ​ത്രി​കാ​ര​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്താ​യി ഈ​പ്പ​ൻ, അ​നു, നി​തി​ൻ, ബിജു എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. മ​ലേ​ഷ്യ​യി​ൽ നി​ന്ന് എ​ത്തി​യ മ​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യിരുന്നു അപകടം.

നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. മലേഷ്യയില്‍ നിന്ന് ഹണിമൂണിന് ശേഷം നാട്ടില്‍ തിരികെയെത്തി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ബസില്‍ ഉള്ളവർക്ക് പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​ർ ബ​സി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വളരെ പുതിയ വളരെ പഴയ