പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

 


താമരശ്ശേരി: കോഴിക്കോട് ബീച്ചിന് പുറമെ താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട്  കർശന നിയന്ത്രണം.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ചുരത്തിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി യത്.

താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇന്ന് ചൊവ്വാഴ്ച‌ വൈകുന്നേരം മുതൽ പുതുവത്സരദിനമായ ബുധനാഴ്ച പുലർച്ചെ വരെ ചുരംപാതയോരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു. താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ രാത്രി പത്ത് മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നിൽക്കാൻ അനുവദിക്കൂ. ചുരംപാതയോരത്തെ തട്ടുകൾ ഉൾപ്പെടെ ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയ്ക്ക് ശേഷം അടയ്ക്കാനും താമരശ്ശേരി പോലീസ് നിർദേശം നൽകി. ഭാരവാഹനങ്ങൾക്ക് വൈകീട്ട് മൂന്ന് മുതൽ രാത്രി പന്ത്രണ്ട് വരെ ചുരത്തിൽ നിരോധനം ഏർപ്പെടുത്തി.ഈ സമയം എത്തുന്ന വലിയ ചരക്ക് വാഹനങ്ങൾ അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.ചരക്കു ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അടിവാരത്തും ലക്കിടിയിലുമായി പിടിച്ചിടും, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

വളരെ പുതിയ വളരെ പഴയ