മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു


മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴു ദിവസം ദേശീയ ദുഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്‌ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും മൻമോഹൻ സിങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തികനയത്തിൽ മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ